വേർപിരിയാനുള്ള ജിപ്സിയാവേശം!
കണ്ടുമുട്ടി- നീ ഉടൻ വിട്ടുപോയ്!
നെറ്റി കൈകളിൽ താങ്ങി രാത്രിയെ
ഉറ്റുനോക്കി, ഞാൻ ചിന്തിച്ചിരിക്കവേ
അറിയുന്നു, നമ്മുടെ കത്തുകൾ
വായിച്ചവർ,ക്കറിയുവാനാവില്ല
ആഴത്തിൽ സത്യം,
എന്തൊരു വഞ്ചകർ നാമെന്നതും,
അതിനാൽ, വിശ്വസ്തത,
നമ്മൾക്ക് നമ്മോട് മാത്രമാണെന്നതും.
Цыганская страсть разлуки!
Чуть встретишь — уж рвёшься прочь!
Я лоб уронила в руки
И думаю, глядя в ночь:
Никто, в наших письмах роясь,
Не понял до глубины,
Как мы вероломны, то есть —
Как сами себе верны.