അന്ന അഖ്മത്തോവ
ഇടിമുഴക്കം കേൾക്കുമ്പോൾ...

ഇടിമുഴക്കം കേൾക്കുമ്പോൾ
നീ എന്നെയോർമ്മിക്കും..
ഓർക്കും, 'അവൾ കൊടുങ്കാറ്റുകൾ
ആഗ്രഹിച്ചിരുന്നവളാണ്..'
ആകാശത്തിന്റെ അറ്റത്തിനപ്പോൾ
ചോരച്ചോപ്പുനിറമായിരിക്കും..
പണ്ടെന്നപോലെ അപ്പോഴും
നിന്റെ ഹൃദയം കനലിലെരിയും..

അന്ന്, മോസ്‌കോയിൽ,
എല്ലാം യാഥാർത്ഥ്യമാവും..
ഞാനെന്റെ അവസാനയാത്ര പുറപ്പെടും..
ആശിച്ചിരുന്ന ആകാശങ്ങളിലേക്ക്
പറന്നുയരും,
എന്റെ നിഴലിനെ
നിനക്ക് കൂട്ടുവിട്ടുകൊണ്ട്..

ബാബു രാമചന്ദ്രൻ

Анна Ахматова
Почти в альбом

Услышишь гром и вспомнишь обо мне,
Подумаешь: она грозы желала...
Полоска неба будет твердо-алой,
А сердце будет как тогда — в огне.
Случится это в тот московский день,
Когда я город навсегда покину
И устремлюсь к желанному притину,
Свою меж вас еще оставив тень.

Стихотворение Анны Ахматовой «Почти в альбом» на малаяламе.
(Anna Akhmatova in malayalam).